രാജ്യാന്തര ഫോൺ കോളുകൾ വഴിമാറ്റി തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ; മലയാളി യുവാവ് പിടിയിൽ

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ
രാജ്യാന്തര ഫോൺ കോളുകൾ വഴിമാറ്റി തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ; മലയാളി യുവാവ് പിടിയിൽ

മലപ്പുറം: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശി അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു നിന്ന് മുംബൈ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർക്കാർ ചാനലിലൂടെ പോകേണ്ട രാജ്യാന്തര ഫോൺ കോളുകൾ വഴിമാറ്റി പണം തട്ടിയിരുന്ന സംഘത്തിലെ അം​ഗം തച്ചറയിൽ ഹിലാൽ മുഹമ്മദ് കുട്ടി (34) യാണു പിടിയിലായത്.

കരസേന രഹസ്യാന്വേഷണ വിഭാഗവും മുംബൈ ക്രൈംബ്രാഞ്ചും ചേർന്നുള്ള അന്വേഷണത്തിനൊടുവിൽ ചങ്ങരംകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചൈന സ്വദേശിനി അലിഷയാണു റാക്കറ്റ് നടത്തിയിരുന്നതെന്നും ഹിലാൽ ആണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും  പൊലീസ് അറിയിച്ചു.

ചങ്ങരംകുളവും യുപിയിൽ നോയിഡയും ആയിരുന്നു പ്രവർത്തന കേന്ദ്രങ്ങൾ. സെർവർ ചൈനയിലും. സയൻസ് ബിരുദത്തിനു ശേഷം എട്ട് വർഷം മുൻപ് യുഎഇയിൽ ജോലിക്കു പോയെന്നും 2017ൽ അവിടെവച്ചാണ് അലിഷയെ പരിചയപ്പെട്ട്, തട്ടിപ്പിന്റെ ഭാഗമായതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com