കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ :സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്, ;ചീഫ് സെക്രട്ടറി ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഉത്തരവ്

സംസ്ഥാനത്ത് തീരദേശപരിപാലന നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് ഹര്‍ജിയില്‍ മേജര്‍ രവി ചൂണ്ടിക്കാട്ടി
കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ :സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്, ;ചീഫ് സെക്രട്ടറി ആറാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി : കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. സംവിധായകന്‍ മേജര്‍ രവിയാണ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്ത് തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് ഹര്‍ജിയില്‍ മേജര്‍ രവി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി.

ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ചീഫ് സെക്രട്ടറി ടോം ജോസിന് നിര്‍ദേശം നല്‍കിയത്. ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയ വിഷയം അതീവഗൗരവമുള്ളതാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. മരടില്‍ തീരപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്. പൊളിച്ചുനീക്കിയ ഫ്‌ലാറ്റിന്റെ ഉടമകളിലൊരാളായിരുന്നു മേജര്‍ രവി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com