വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി; വയോധികയുടെ തലക്കടിച്ച് സ്വർണം കവർന്നു

കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് മാല കവർന്ന ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു
വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി; വയോധികയുടെ തലക്കടിച്ച് സ്വർണം കവർന്നു

തൃശൂർ; വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി വയോധികയുടെ മാല കവർന്നു. തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മൂന്ന് പവർ വരുന്ന മാല കവർന്നത്. തൃശൂർ വടക്കഞ്ചേരിയിലാണ് സംഭവം. തെക്കുംകര വട്ടായി സ്വദേശിയായ 70 വയസ്സുളള സുശീലയെ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു യുവാവും യുവതിയും ചേര്‍ന്ന് വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ചാണ് സുശീലയെ നിർബന്ധപൂർവ്വം ഓട്ടോറിക്ഷയിൽ കയറ്റിയത്. തുടർന്ന് കഴുത്തിൽ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച് മാല കവർന്ന ശേഷം സുശീലയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് തള്ളി അതിവേഗം ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു. കരച്ചിൽ കേട്ട് ഓടി കൂടിയെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലിസ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാനാരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com