ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ പരിശീലകന്‍ എംടി സാമുവല്‍ അന്തരിച്ചു

2013 ല്‍ ചൈനയില്‍ നടന്ന ചലഞ്ചേഴ്‌സ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു
ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ പരിശീലകന്‍ എംടി സാമുവല്‍ അന്തരിച്ചു

കൊച്ചി; ഇന്ത്യന്‍ വോളിബോള്‍ ടീം കോച്ചായിരുന്ന എംടി സാമുവല്‍(68) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായിരുന്ന ഇദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 2013 ല്‍ ചൈനയില്‍ നടന്ന ചലഞ്ചേഴ്‌സ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്നു. സംസ്ഥാന ടീമിന്റേയും കൊച്ചിന്‍ പോര്‍ട്ട് ടീമിന്റേയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയായ സാമുവല്‍ വര്‍ഷങ്ങളായി പാലാരിവട്ടത്താണ് താമസിക്കുന്നത്. 1993- 95 കാലഘട്ടത്തിലും 1012 ലും കേരള ടീമിന്റെ പരിശീലകനായിരുന്നു. 2012 ല്‍ കേരളം ദേശിയ ചാമ്പ്യന്‍ഷിപ്പ് നേടുമ്പോള്‍ സാമുവലായിരുന്നു മുഖ്യ പരിശീലകന്‍. 1992 മുതല്‍ 2012 വരെ 20 വര്‍ഷം കൊച്ചിന്‍ പോര്‍ട്ട് കോച്ച് ആയിരിക്കെ രണ്ടുതവണ ടീം ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്മാരായിട്ടുണ്ട്.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ റിട്ടയേഡ് ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്റാണ്. വിരമിച്ച ശേഷം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലകനാകുന്നത്. 2019 വരെ കൊച്ചി റിഫൈനറി ടീമിന്റെ പരിശീലകനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com