അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു
അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

ഉമ്മല്‍ഖുവൈന്‍: അബുദാബിയില്‍ തീപിടിത്തത്തില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പുത്തന്‍കാവ് ഐരക്കുഴിയില്‍ അനില്‍ നൈനാനാണ് ഞായറാഴ്ച മരിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍ നിന്ന് തീ പിടിത്തമുണ്ടായത്. ഭാര്യ നീനുവിന് പൊള്ളലേല്‍ക്കുന്നതുകണ്ട് ഇദ്ദേഹം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.അനിലിന് തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ പൊള്ളലേറ്റു. പത്ത് ശതമാനം പൊള്ളലേറ്റ നീനുവും മകനും അപകടനില തരണം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com