അയല്‍വാസിയായ യുവതിയും ഗൃഹനാഥനും വീടുകളില്‍ മരിച്ച നിലയില്‍; ദുരുഹത

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം
അയല്‍വാസിയായ യുവതിയും ഗൃഹനാഥനും വീടുകളില്‍ മരിച്ച നിലയില്‍; ദുരുഹത

ആറ്റിങ്ങല്‍:  അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും തങ്ങളുടെ വീടുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

അറ്റിങ്ങള്‍ കടുവയില്‍ മണി മന്ദിരത്തില്‍ ഷിനു, അയല്‍വീട്ടില്‍ വാടയ്ക്ക് താമസിക്കുന്ന ശാന്തികൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ടുമക്കളുമുള്ള ഷിനുവിനെ പുതുതായി നിര്‍മ്മിക്കുന്ന വീട്ടിലാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രയിലെത്തിച്ചപ്പോഴെക്കം മരിച്ചിരുന്നു.

സംഭവമറിഞ്ഞെത്തിയ ശാന്തികൃഷ്ണയുടെ അമ്മ  മകളെ തിരക്കി വാടകവീട്ടില്‍ ചെന്നപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ വലിയകുന്ന താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശാന്തികൃഷ്ണയ്ക്കും  രണ്ട് മക്കളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്. ദീര്‍ഘകാലമായി ഷിനുവുമായി പ്രണയത്തിലായിരുന്നുവെന്ന് ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com