ചുട്ടുപൊള്ളിയത് കണ്ണൂര്‍; താപനില 37.2 ഡിഗ്രി സെല്‍ഷ്യസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th February 2020 10:46 PM  |  

Last Updated: 18th February 2020 10:46 PM  |   A+A-   |  

 

കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത് കണ്ണൂരില്‍. 37.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ ഇന്ന് രേഖപ്പെടുത്തിയത്. ശരാശരിയേക്കാള്‍ 4 ഡിഗ്രി കൂടുതലാണിത്.

ആലപ്പുഴ ജില്ലയില്‍ ഇന്ന് 35.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. സാധാരണ അനുഭവപ്പെടുന്നതിലും മൂന്ന് ഡിഗ്രി അധിക ചൂടാണ് ആലപ്പുഴയില്‍ ഇന്നുണ്ടായത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ നാളെ ഒരു ജില്ലയിലും താപനില മുന്നറിയിപ്പില്ല.