തൃശൂര്‍: പുന്നയൂര്‍ക്കുളം ചെറായിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെറായി സ്വദേശി സുലേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു.
രാത്രി സുലേഖ ഉറങ്ങികിടക്കുമ്പോഴാണ് സംഭവം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് യൂസഫിനെ(58) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ