മുഖ്യമന്ത്രിയെ കാണണം, മണികണ്ഠന്‍ ആഗ്രഹം പറഞ്ഞു; പ്രിയ നേതാവ് വീട്ടിലെത്തി, സന്തോഷം ഈ 'ലൈഫ്'

ഏറെനാളത്തെ ആഗ്രഹമായിരുന്നു മണികണ്ഠന്, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടൊന്ന് കാണണമെന്ന്
മുഖ്യമന്ത്രിയെ കാണണം, മണികണ്ഠന്‍ ആഗ്രഹം പറഞ്ഞു; പ്രിയ നേതാവ് വീട്ടിലെത്തി, സന്തോഷം ഈ 'ലൈഫ്'

റെനാളത്തെ ആഗ്രഹമായിരുന്നു മണികണ്ഠന്,  മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടൊന്ന് കാണണമെന്ന്. ജന്‍മനാ അരയ്ക്ക് താഴെ തളര്‍ന്ന മണികണ്ഠന്റെ ആഗ്രഹം ഇന്ന് സഫലമായിരിക്കുകയാണ്, ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2,14,144വീടുകള്‍ വെച്ചു നല്‍കിയതിന്റെ പ്രഖ്യാപന ദിവസം തന്നെ ആ കൂടിക്കാഴ്ച നടന്നു എന്നത് പ്രത്യേകത. 

ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശി മണികണ്ഠനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തിയാണ് സന്ദര്‍ശിച്ചത്. ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുളള കരകുളത്ത് മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണ് മണികണ്ഠന്‍ കൂടിക്കാഴ്ച്ചയ്ക്കുളള ആഗ്രഹം അറിയിച്ചത്. ജന്‍മനാ അരക്കുതാഴെ തളര്‍ന്ന മണികണ്ഠന്റെ ഇഷ്ടനേതാവാണ് മുഖ്യമന്ത്രി. മണികണ്ഠന്റെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി സന്ദര്‍ശനം അതിവര്‍ഷ ദിനമാണെന്ന് ഓര്‍മിപ്പിച്ചു. 

തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. ശരിയായ ഉറച്ച നിലപാടുളള നേതാവായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടമെന്ന് മണികണ്ഠന്‍ പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിയാണ് തന്നെ ആകര്‍ഷിച്ചതെന്ന് മണികണ്ഠന്‍ പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവര്‍ മുഖ്യമന്ത്രിയോടൊപ്പം സന്ദര്‍ശനത്തിനെത്തി.

സ്‌കൂളില്‍ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സഞ്ചാര പരിമിതികളെ സോഷ്യല്‍ മീഡിയവഴി മറികടക്കുന്ന മണികണ്ഠന്‍ വിവിധ ഗ്രൂപ്പുകളുലെ സജീവ സാന്നിധ്യമാണ്. സാമൂഹ്യകാര്യങ്ങളില്‍ അഭിപ്രായം പങ്കുവയ്ക്കുന്ന മണികണ്ഠന്‍ നാട്ടുകാര്‍ക്കും പ്രിയങ്കരനാണ്.

മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് വിരമിച്ച പരമേശ്വരന്‍നായരുടെയും രമാദേവിയുടെയും മൂന്നാമത്തെ മകനാണ് 43 കാരനായ മണികണ്ഠന്‍. സഹോദരന്‍ ബിജു, കാലടി സര്‍വകലാശാലയിലെ ജീവനക്കാരനും സഹോദരി ബിന്ദു അധ്യാപികയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com