ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ ടിപി സെൻകുമാറിന്റെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ശ്രീചിത്ര ഭരണ സമിതി മുൻ അം​ഗവും മുൻ ഡിജിപിയുമായി ടിപി സെൻകുമാറാണ് നടത്തിപ്പിൽ വീഴ്ചയുള്ളതായി പരാതി നൽകിയത്
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ ടിപി സെൻകുമാറിന്റെ പരാതി; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനെതിരെ പരാതി. സ്ഥാപനത്തിന്റെ നടത്തിപ്പിൽ വീഴ്ചകൾ സംഭവിച്ചതായി പരാതിയിൽ പറയുന്നു. പരാതിയിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. ശ്രീചിത്ര ഭരണ സമിതി മുൻ അം​ഗവും മുൻ ഡിജിപിയുമായി ടിപി സെൻകുമാറാണ് നടത്തിപ്പിൽ വീഴ്ചയുള്ളതായി പരാതി നൽകിയത്.

അന്വേഷണത്തിന് കേന്ദ്ര സർക്കാർ മൂന്നം​ഗ സമിതിയെ നിയോ​ഗിച്ചു. ഡിജിപി ജേക്കബ് തോമസും സമിതിയിലുണ്ട്. ബം​ഗളൂരു നിംഹാസ് ഡയറക്ടർ, ഐഐഎസ്‌സി മുൻ ഡയറക്ടറും സമിതിയിൽ അം​ഗങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com