പാമ്പൻപാലം, ധനുഷ്കോടി, പഴനി, മധുര എന്നിവ സന്ദർശിക്കാം; രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഒൻപതു മുതൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2020 06:48 AM  |  

Last Updated: 03rd January 2020 06:48 AM  |   A+A-   |  

 

കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപതു മുതൽ ഫെബ്രുവരി 27 വരെ സർവീസ് നടത്തും. പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്കോടി, എ പി ജെ അബ്ദുൽ കലാം സ്മാരകം എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കുന്നതാണ് ട്രെയിൻ. വ്യാഴാഴ്ച രാത്രി ഏഴിന് എറണാകുളത്ത് നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 7.30നു രാമേശ്വരത്ത് എത്തും. പഴനി, മധുര മീനാക്ഷി ക്ഷേത്രം, ഏർവാടി ദർഗ എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും സൗകര്യപ്രദമായ സർവീസാണിത്.

മടക്ക ട്രെയിൻ വെള്ളിയാഴ്ച വൈകീട്ട് നാലിന് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 4.30ന് എറണാകുളത്ത് എത്തും.എറണാകുളത്തു നിന്നു രാമേശ്വരം വരെ സ്ലീപ്പർ ടിക്കറ്റിന് 420 രൂപയാണ് നിരക്ക്. തേഡ് എസിക്ക് 1150 രൂപയാണ് ചാർജ്. റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു.