പെട്രോള്‍ അടിക്കാന്‍ ഇനി ജയിലിലും പോകാം; തടവുകാരുടെ പെട്രോള്‍ പമ്പ് വരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2020 08:33 AM  |  

Last Updated: 04th January 2020 08:33 AM  |   A+A-   |  

petrol

 

കൊച്ചി; കാക്കനാട് ജയിലിനോട് ചേര്‍ന്ന് തടവുകാരുടെ പെട്രോള്‍ പമ്പ് വരുന്നു. ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ ജയില്‍പ്പുള്ളികളെ ജീവനക്കാരാക്കിയാണ് പമ്പ് ഒരുങ്ങുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ചിറ്റേത്തുകരയിലെ എറണാകുളം ജില്ലാ ജയിലിനോട് ചേര്‍ന്നാണ് പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നത്. സുരക്ഷാ സന്നാഹങ്ങളോടെയാണ് പമ്പ് തുറക്കുന്നത്. 

ഐഒസി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. നടപടി പൂര്‍ത്തിയാക്കി അടുത്ത മാസം പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ജയില്‍ വകുപ്പ് നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോള്‍ പമ്പാകും ഇത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിനോട് ചേര്‍ന്ന് പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. 

കൂടാതെ കോഴിക്കോട് ജില്ലാ ജയിലുമായും തൃശ്ശൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുമായും ചേര്‍ന്ന് പെട്രോള്‍ പമ്പ് നിലവില്‍ വരും. വനിത തടവുകാരെ ഉള്‍പ്പടെ ഇവിടെ ജോലിക്ക് നിയോഗിക്കും.