ശബരിമല തീര്‍ത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു

പരമ്പരാഗത കാനനപാതയില്‍ മുക്കുഴിക്ക് സമീപം വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം : കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു. മുണ്ടക്കയത്തിനടുത്ത് വനത്തില്‍ വെച്ചാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയില്‍ മുക്കുഴിക്ക് സമീപം വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ളതിനാല്‍ ഈ വഴി ആരെയും അധികൃതര്‍ കടത്തിവിടുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com