പൗരത്വ നിയമം വിവരിക്കാന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ഈ വിടുകളില്‍ കയറരുത്; വ്യാപകമായി പോസ്റ്ററുകള്‍

ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന് പൂര്‍ണബോധ്യം ഞങ്ങള്‍ക്കുമുണ്ട്. ഇതിനെ അനുകൂലിച്ച് വിവരിക്കാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍
പൗരത്വ നിയമം വിവരിക്കാന്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ഈ വിടുകളില്‍ കയറരുത്; വ്യാപകമായി പോസ്റ്ററുകള്‍

കൊച്ചി: ബിജെപിയുടെ ഭവനസന്ദര്‍ശനത്തിനെ പ്രതിരോധിച്ച് വീടുകളില്‍ വ്യാപകമായി പോസ്റ്ററുകള്‍. മതേതതര വിശ്വാസികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പട്ടാമ്പിയ്ക്കടുത്തെ കൊപ്പത്താണ് വ്യാപകമായി വീടിന് മുന്‍വശം പോസ്റ്ററുകള്‍ പ്രചരിച്ചത്.

വീടിന് മുന്നില്‍ ആളുകള്‍ പോസ്റ്ററുകള്‍ പതിക്കുന്ന ചിത്രം എന്‍പികെ നസീര്‍ ഫെയ്‌സ്ബുക്കില്‍ പങ്കിട്ടതോടെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. പൗരത്വനിയമം റദ്ദാക്കണം, പൗരത്വ രജിസ്‌ട്രേഷനും ദേശീയ ജനസംഖ്യാ കണക്കെടുപ്പ് തള്ളണമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്.   

ഭരണഘടനാ വിരുദ്ധമാണ് ഈ നിയമം എന്ന് പൂര്‍ണബോധ്യം ഞങ്ങള്‍ക്കുമുണ്ട്. ഇതിനെ അനുകൂലിച്ച് വിവരിക്കാന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഈ വഴിക്ക് വരേണ്ടതില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com