ആദ്യം ഇന്ത്യ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതൂ; പരിഹാസ നടുവില്‍ ബിജെപി നേതൃത്വം; അക്കിടി വൈറല്‍

ചിത്രങ്ങള്‍ നേതാക്കന്‍മാര്‍ തന്നെ സമൂഹമാധ്യമത്തില്‍ പങ്കിട്ടതോടെയാണ് അക്കിടി വൈറലായത്
ആദ്യം ഇന്ത്യ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതൂ; പരിഹാസ നടുവില്‍ ബിജെപി നേതൃത്വം; അക്കിടി വൈറല്‍

കൊച്ചി: പൗരത്വ ഭേദഗതി നിയമം ജനങ്ങളെ ബോധവത്കരിക്കാന്‍ ഇറങ്ങിയ ബിജെപി നേതൃത്വത്തിന് പറ്റിയ അമളിയാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. 'ആദ്യം ഇന്ത്യ എന്ന് എഴുതാന്‍ പഠിക്കൂ..' എന്നിട്ടാവാം ജനങ്ങളെ പൗരത്വഭേദഗതി നിയമത്തെ പറ്റിയുള്ള ബോധവത്കരണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇങ്ങനെ പറയാന്‍ കാരണമായത് പരിപാടിയില്‍ ഇവര്‍ പിടിച്ച ബാനറായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയിലാണ് ഇത്തരത്തില്‍ ഒരു ബാനര്‍ പിടിച്ചത്. പരിപാടിയുടെ ചിത്രങ്ങള്‍ നേതാക്കന്‍മാര്‍ തന്നെ സമൂഹമാധ്യമത്തില്‍ പങ്കിട്ടതോടെയാണ് അക്കിടി വൈറലായത്.

'വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയുക.. പൗരത്വ ഭേദഗതി നിയമം.. അനുകൂല സമ്പര്‍ക്ക യജ്ഞം' എന്നാണ് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പരിപാടിയുടെ ലക്ഷ്യം. എന്നാല്‍ ഇതില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ഉണ്ടായ അശ്രദ്ധയാണ് ട്രോള്‍ ആകുന്നത്. 'INDIA' എന്ന് എഴുതുന്നതിന് പകരം 'INIDA'എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നളിന്‍കുമാര്‍ കട്ടീല്‍ എം.പി, സി.കെ പത്മനാഭന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്. ഇതോടെ ബാനറും പോസ്റ്ററിലെ പിഴവും ട്രോളുകളില്‍ നിറയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com