മലയാളികള്‍ റമ്മിനെ കയ്യൊഴിയുന്നു; ഇഷ്ടക്കൂടുതല്‍ ബ്രാന്‍ഡിയോട്, ഒരു പതിറ്റാണ്ടിനിടെ മാറിയ മദ്യപാന ശീലം

റമ്മില്‍ നിന്ന് മലാളിയുടെ പ്രിയപ്പെട്ട ബ്രാന്റ് സ്ഥാനം ബ്രാന്‍ഡിയിലേക്ക് മാറുന്നതായി കണക്കുകള്‍.
മലയാളികള്‍ റമ്മിനെ കയ്യൊഴിയുന്നു; ഇഷ്ടക്കൂടുതല്‍ ബ്രാന്‍ഡിയോട്, ഒരു പതിറ്റാണ്ടിനിടെ മാറിയ മദ്യപാന ശീലം

മ്മില്‍ നിന്ന് മലാളിയുടെ പ്രിയപ്പെട്ട ബ്രാന്റ് സ്ഥാനം ബ്രാന്‍ഡിയിലേക്ക് മാറുന്നതായി കണക്കുകള്‍. കഴിഞ്ഞ ദശകത്തില്‍ റമ്മിനെക്കാള്‍ കൂടുതല്‍ ഇഷ്ടക്കാര്‍ ബ്രാന്‍ഡിക്കുണ്ടായി എന്നാണ് ബെവ്‌കോയുടെ മാര്‍കറ്റ് ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

അതേസമയം, വോഡ്ക, വിസ്‌കി വൈന്‍ തുടങ്ങിയവയുടെ പിപണി പങ്കാളിത്തം അത്രയും വളര്‍ന്നിട്ടില്ല. 2010വരെ റം ബ്രാന്‍ഡുകള്‍ക്ക് വിപണിയില്‍ 52ശതമാനമായിരുന്നു. കഴിഞ്ഞ 9വര്‍ഷത്തിനിടെ ഇത് കുറഞ്ഞ് 43ശതമാനത്തിലെത്തി. നിലവില്‍ ബ്രാന്‍ഡിക്ക് 51ശതമാനം വിപണി പങ്കാളിത്തം. 

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളില്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവാണ് ഇതിന്റെ പ്രധാന കാരണമായി ബെവ്‌കോ ചൂണ്ടിക്കാട്ടുന്നത്.

വിദേശ മദ്യങ്ങളുടെ വില ബെവ്‌കോ പലപ്പോഴായി കുറച്ചിരുന്നു. പക്ഷേ ഇഎന്‍എയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബെവ്‌കോ വ്യക്തമാക്കുന്നു. 

വിസ്‌കിക്കും വോഡ്കക്കും ജിന്നിനുംകൂടി ആറ് ശതമാനം മാത്രമാണ് വിപണ പങ്കാളിത്തമുള്ളത്. ഇതില്‍ നാല് ശതമാനം വിസ്‌കിയും മറ്റുള്ളവ രണ്ടു ശതമാനവുമാണ്. വിസ്‌കിയുടെ മാര്‍ക്കറ്റ് ഷെയര്‍ 16ശതമാനം വരെ ഉയര്‍ന്ന സമയമുണ്ടായിരുന്നു. ഇപ്പോള്‍ നാല് ശതമാനം മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com