'തേങ്ങയുടയ്ക്ക് സ്വാമീ..., സാറേ, ഞങ്ങളു നിക്കണോ പോണോ?'; മരടില്‍ നിന്ന് ഉയര്‍ന്ന ആള്‍ക്കൂട്ട സ്വരങ്ങള്‍

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കുന്നതിന് അല്‍പ്പം കാലതാമസം വന്നപ്പോള്‍, ഇത് കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത് സിനിമ ഡയലോഗുകള്‍ 
'തേങ്ങയുടയ്ക്ക് സ്വാമീ..., സാറേ, ഞങ്ങളു നിക്കണോ പോണോ?'; മരടില്‍ നിന്ന് ഉയര്‍ന്ന ആള്‍ക്കൂട്ട സ്വരങ്ങള്‍

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റ് പൊളിക്കുന്നതിന് അല്‍പ്പം കാലതാമസം വന്നപ്പോള്‍, ഇത് കാണാന്‍ കാത്തുനിന്ന ജനക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നുകേട്ടത് സിനിമ ഡയലോഗുകള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന ചലച്ചിത്രത്തിലെ തേങ്ങയുടയ്ക്ക് സ്വാമീ എന്ന തമാശ ഡയലോഗ് ജനക്കൂട്ടത്തില്‍ കൂട്ടച്ചിരി പടര്‍ത്തി. 

എച്ച് 2 ഒ ഹോളി ഫെയ്ത് ഫ്‌ലാറ്റ് പൊളിക്കാന്‍ മിനിട്ടുകള്‍ വൈകിയപ്പോള്‍ ജനക്കൂട്ടത്തില്‍ പലരും പല പ്രാവശ്യം ഈ ഡയലോഗ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അപ്പോഴെല്ലാം കൂട്ടച്ചിരിയുമുയര്‍ന്നു. 'സാറേ, ഞങ്ങളു നിക്കണോ പോണോ?', 'ഞങ്ങ ചെന്നു പൊളിക്കേണ്ടി വര്വോ?'-രസികന്‍മാരില്‍ ചിലര്‍ പൊലീസിനെയും ട്രോളാന്‍ മറന്നില്ല.

എച്ച് 2 ഒ ഹോളി ഫെയ്ത് ഫ്ളാറ്റ് 11 നു പൊളിക്കുമെന്നു പറഞ്ഞെങ്കിലും 17 മിനിറ്റോളം താമസിച്ചു 11.17നാണു പൊളിച്ചത്. നേവിയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനായി പറന്നപ്പോഴുണ്ടായ ആശങ്കയും 200 മീറ്റര്‍ പരിധിക്കുള്ളില്‍ ആകാശത്തു ചില സ്വകാര്യ ഡ്രോണുകള്‍ പറക്കുന്നതു കണ്ടെത്തിയതുമൊക്കെയായിരുന്നു സ്‌ഫോടനം വൈകാന്‍ കാരണം.'ഡ്രോണ്‍ വെടി വച്ചിടും എന്നു പറഞ്ഞിട്ടു തോക്കെന്തിയേ സാറേ'- എന്ന ചോദ്യങ്ങളും ചിലര്‍ പൊലീസിനോട് ഉന്നയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com