പുതുവത്സര ദിനത്തില്‍ ബൈക്ക് മോഷ്ടിച്ചു, തുമ്പായത് സിസിടിവി ദൃശ്യങ്ങള്‍, പ്രതിയുടെ ചിത്രം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; തന്ത്രപൂര്‍വ്വം 'കുരുക്ക്'

പുതുവത്സര ദിനത്തില്‍ എറണാകുളം നഗരത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പൊലീസ് പിടിയില്‍
പുതുവത്സര ദിനത്തില്‍ ബൈക്ക് മോഷ്ടിച്ചു, തുമ്പായത് സിസിടിവി ദൃശ്യങ്ങള്‍, പ്രതിയുടെ ചിത്രം ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു; തന്ത്രപൂര്‍വ്വം 'കുരുക്ക്'

കൊച്ചി: പുതുവത്സര ദിനത്തില്‍ എറണാകുളം നഗരത്തില്‍ നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പൊലീസ് പിടിയില്‍. പത്തനംതിട്ട റാന്നി ഉന്നക്കാവ് മുണ്ടപ്ലാക്കല്‍  വീട്ടില്‍ സന്ദീപിനെയാണ്( 21) അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

പുതുവത്സര ദിനത്തില്‍ കലാഭവന്‍ റോഡില്‍ നിന്നുമാണ് ബൈക്ക് മോഷണം പോയത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണിന്റെ പള്‍സര്‍ ബൈക്കാണ് കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയുടെ രൂപം തയ്യാറാക്കി. തുടര്‍ന്ന് പൊലീസിന്റെ ഗ്രൂപ്പുകളിലും മറ്റും പ്രതിയുടെ ഫോട്ടോ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്ന് ലഭിച്ച വിവരങ്ങളാണ് പ്രതിയുടെ അറസ്റ്റില്‍ കലാശിച്ചത്.

സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.    കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com