ബലപ്രയോഗത്തിലൂടെയുളള അടിച്ചമര്‍ത്തലല്ല, ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതി: മോദി 

കോഴിക്കോട് ഐഐഎമ്മിലെ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബലപ്രയോഗത്തിലൂടെയുളള അടിച്ചമര്‍ത്തലല്ല, ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതി: മോദി 

കോഴിക്കോട്: രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനവും ഐക്യവുമാണ് ലോകരാജ്യങ്ങളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിന് പകരമായി ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്നും മോദി പറഞ്ഞു. കോഴിക്കോട് ഐഐഎമ്മിലെ സ്വാമി വിവേകാനന്ദന്റെ പൂര്‍ണകായ പ്രതിമ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷം, അക്രമം, ഭീകരവാദം എന്നിങ്ങനെയുളള പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനാണ് ലോകം ശ്രമിക്കുന്നത്. ഈ രംഗത്ത് ഇന്ത്യയുടെ ശൈലി പ്രതീക്ഷ നല്‍കുന്നതാണ്. ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിന് പകരം ചര്‍ച്ചകളിലൂടെ സംഘര്‍ഷം ഒഴിവാക്കുന്നതാണ് ഇന്ത്യയുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

'നൂറ്റാണ്ടുകളായി നമ്മുടെ ഭൂപ്രദേശത്തേയ്ക്ക് ലോകത്തെ ക്ഷണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്. മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാംസ്‌കാരികമായ അഭിവൃദ്ധി നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. സമാധാനവും ഐക്യവുമാണ് ഇതിന് കാരണം'- മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com