നടക്കുന്നത് മുസ്ലിം വോട്ടിനു വേണ്ടിയുള്ള പിടിവലി; പ്രതിപക്ഷം സമരം നിര്‍ത്തണമെന്ന് വി മുരളീധരന്‍

നിയമം സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്
നടക്കുന്നത് മുസ്ലിം വോട്ടിനു വേണ്ടിയുള്ള പിടിവലി; പ്രതിപക്ഷം സമരം നിര്‍ത്തണമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുസ്ലിം വോട്ടു പിടിക്കുന്നതിനുള്ള പിടിവലിയാണ്, പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.

നിയമം സ്റ്റേ ചെയ്യണമെന്നാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോള്‍ ലീഗ് നേതാക്കള്‍. നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന പറഞ്ഞാല്‍ സ്‌റ്റേ തന്നെയാണ്. അതു സുപ്രീം കോടതി അംഗീകരിച്ചില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കുന്നതില്‍നിന്ന് ഇനിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്‍മാറണമെന്ന് മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമത്തിന്റെ പേരില്‍ മുസ്ലിം വോട്ട് പിടിക്കുന്നതിനുള്ള പിടിവലിയാണ് കേരളത്തില്‍ നടക്കുന്നത്. മുസ്ലിം വോട്ടുകള്‍ സിപിഎമ്മിലേക്കു പോവുന്നു എന്നു തോന്നിയപ്പോഴാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പന്തീരാങ്കാവ് യുഎപിഎ കേസുമായി വന്നിരിക്കുന്നത്. ആ കേസെടുത്ത് ഇത്രകാലവും അനങ്ങാതിരുന്നവരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം എടുത്തുകളയാനല്ലെന്ന് കേ്ന്ദ്ര സര്‍ക്കാര്‍ പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ്അമിത് ഷാ ഇന്നലെയും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നത് പ്രതിപക്ഷ പാര്‍്ട്ടികള്‍ അവസാനിപ്പിക്കണം. അതു സമൂഹത്തില്‍ വിദ്വേഷം പരത്താനാണോ ഉപകരിക്കുകയെന്ന് ഇനിയെങ്കിലും അവര്‍ ചിന്തിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com