അവധിക്കാലം കൊച്ചിയില്‍ പൊടിപൊടിക്കാം; വരുന്നു നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 23rd January 2020 08:11 PM  |  

Last Updated: 23rd January 2020 08:11 PM  |   A+A-   |  

 

കൊച്ചി: നഗരം ഇതുവരെ കാണാത്ത നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ജില്ലാഭരണകൂടം. കെഎംആര്‍എല്ലിന്റെയും ഡിടിപിസിയുടെയും സഹകരണത്തോടെയുള്ള പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.  നൈറ്റ് ഷോപ്പിങ്  ഏപ്രില്‍ മാസത്തില്‍ നടത്താനാണ് പ്രാഥമിക ധാരണ.

സ്ട്രീറ്റ് ഫുഡ് ഫുഡ് ബാന്‍ഡ് , ഗാനമേള തുടങ്ങി വിവിധ  കലാപ്രകടനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകും . പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ ആയിരിക്കും ഫെസ്റ്റിവല്‍ നടത്തുക. പൊതുജനങ്ങളില്‍നിന്ന് കൂടി അഭിപ്രായം സ്വീകരിച്ചായിരിക്കും ലോഗോയും ഫെസ്റ്റിവലിന്റെ പേരും തീരുമാനിക്കുക.