മാധ്യമങ്ങളുടെ ചോദ്യം പി മോഹനന് മനസിലായിട്ടുണ്ടാകില്ല; പിന്തുണച്ച് ഇപി ജയരാജൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2020 08:07 PM  |  

Last Updated: 23rd January 2020 08:07 PM  |   A+A-   |  

ep_jayarajan

 

തിരുവനന്തപുരം: യുഎപിഎ വിഷയത്തിൽ സിപിഎമ്മിലും സർക്കാരിലും ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്ന് മന്ത്രി ഇപി ജയരാജൻ. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന്  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറയാൻ സാധ്യതയില്ലെന്ന് ജയരാജൻ പറഞ്ഞു. ചിലപ്പോൾ മാധ്യമങ്ങളുടെ ചോദ്യം മോഹനന് മനസിലായിട്ടുണ്ടാവില്ല. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഇല്ലെന്നും ജയരാജൻ വ്യക്തമാക്കി. 

അതിനിടെ പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പെട്ട അലന്‍ ഷുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പി മോഹനന്‍ രം​ഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും പി മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

യുഎപിഎ വിഷയത്തില്‍ സര്‍ക്കാരിന് നിയമപരമായാണ് മുന്നോട്ടു പോകാനാവുകയെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ നിലപാടാണ്. യുഎപിഎ കേസ് അതിന്റെ പരിശോധനാ സമിതിക്ക് മുന്നിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടുമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെ വ്യക്തമാക്കിയതെന്നും പി മോഹന്‍ പറഞ്ഞു. കേരളത്തിലെ ചില ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അലന്റെയും താഹയുടെയും കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും വാര്‍ത്താക്കുറിപ്പില്‍ പി മോഹനൻ വ്യക്തമാക്കിയിരുന്നു.