സകൂള്‍ ബാ​​ഗിന് അമിതഭാരം വേണ്ട; മിന്നൽ പരിശോധനയാകാം:  ഹൈക്കോടതി

അമിതഭാരം ചുമക്കേണ്ടിവരുന്നത് കുട്ടികളുടെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും ബാധിക്കുമെന്നും കോടതി
സകൂള്‍ ബാ​​ഗിന് അമിതഭാരം വേണ്ട; മിന്നൽ പരിശോധനയാകാം:  ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ സകൂള്‍ ബാ​​ഗിന് അധിക ഭാരമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. സകൂള്‍ ബാഗുകള്‍ കുട്ടികള്‍ക്ക് ഭാരമാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിനൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു. അമിതഭാരം ചുമക്കേണ്ടിവരുന്നത് കുട്ടികളുടെ സ്വാതന്ത്ര്യത്തെയും ജീവിതത്തെയും ബാധിക്കുമെന്നും കോടതി പറഞ്ഞു.

ബാഗിന്റെ ഭാരം കുറയ്ക്കണമെന്നു സിബിഎസ്‌ഇയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും നിർദേശിച്ചിട്ടും ഇവിടെ ഫലപ്രദമായി നടപ്പായിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ സ്കൂളുകളിലുൾപ്പെടെ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകളും സിബിഎസ്‌ഇയും മറ്റു വിദ്യാഭ്യാസ ഏജൻസികളും ഉറപ്പാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.‌ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്താൻ പോലും അനുമതി നൽകിയിട്ടുണ്ട്.

സ്കൂൾ ബാഗിന്റെ ഭാഗം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്ന ആവശ്യവുമായി കൊച്ചിയിലെ ഡോ ജോണി സിറിയക്കാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് എസ് മണികൂമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com