കേരള കോണ്‍ഗ്രസിലെ തമ്മിലടി ; തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

വോട്ടെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അംഗബലം തുല്യമായി. എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു
ജോസ് കെ മാണി, പിജെ ജോസഫ് (ഫയല്‍)
ജോസ് കെ മാണി, പിജെ ജോസഫ് (ഫയല്‍)


തൊടുപുഴ : കേരള കോണ്‍ഗ്രസിലെ തമ്മിലടിയെ തുടര്‍ന്ന് ഇടുക്കി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും കേരള കോണ്‍ഗ്രസ് എം - ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി വിട്ടുനിന്നതോടെയാണ് ഭരണം നഷ്ടമായത്.

ഇതോടെ വോട്ടെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അംഗബലം തുല്യമായി. ഇരുപക്ഷത്തിനും ആറ് വോട്ട് വീതം ലഭിച്ചു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇവിടെ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com