പൗരത്വത്തിന് തെളിവ് ചോദിക്കാന്‍ മോദി ആര്?; ആഞ്ഞടിച്ച് രാഹുല്‍

മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
പൗരത്വത്തിന് തെളിവ് ചോദിക്കാന്‍ മോദി ആര്?; ആഞ്ഞടിച്ച് രാഹുല്‍

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. എന്നാല്‍ ഒരു കാര്യത്തില്‍ മാത്രമെ വിത്യാസമുള്ളു. ഗോഡ്‌സെയുടെ പിന്‍ഗാമിയാണെന്ന് പറയാന്‍ മോദി തയ്യാറാവുന്നില്ലെന്നുമാത്രം രാഹുല്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ ലോങ് മാര്‍ച്ചിന് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.  

ഗാന്ധിയെ വെടിവെച്ചുകൊന്നപ്പോള്‍ ഗോഡ്‌സെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നില്ല. ഭീരുത്വമായിരുന്നു അതിനുകാരണം. രാജ്യത്തെ ജനവിഭാഗത്തെ മോദി സര്‍ക്കാര്‍ കൊന്നൊടുക്കുമ്പോള്‍ മോദിയും നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നില്ല. ഗോഡ്‌സെയെ പോലെ ഭീരുവാണ് മോദിയും. ലോകത്ത് എവിടെ ചെന്നാലും ആളുകള്‍ പറയുന്നത് ഇന്ത്യയുടെ ഭാവി നഷ്ടമായി എന്നാണ്. ഇതിന് കാരണക്കാരന്‍ മോദിയാണ്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം ഉണ്ടാക്കി ഭിന്നിപ്പിക്കുകയാണ് അയാള്‍ ചെയ്യുന്നത്. 

രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണുള്ളത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ടി വരുന്നു. ഇതിന് മോദിക്ക് ആരാണ് ലൈസന്‍സ് നല്‍കിയത്. ഇന്ത്യക്കാരാനായി ജീവിക്കാന്‍ തനിക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദി രാജ്യത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നു. രാജ്യത്തെ തുറമുഖങ്ങള്‍ അംബാനിക്ക് നല്‍കി. വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചു. നവരത്‌നകമ്പനികള്‍ സ്വകാര്യവത്കരിച്ചു. ഇനി അേേദ്ദഹത്തിന്റെ കണ്ണ് റെയില്‍വെയാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. പരീക്ഷയെഴുതുമെന്നല്ലാതെ ഒരു ജോലിയും ലഭിക്കാന്‍ പോകുിന്നില്ല. പൗരത്വനിയമവും പൗരത്വ രജിസ്റ്ററും പാകിസ്ഥാനും കശ്മീരും ഒരു തൊഴിലും തരില്ല. ഇതിന് കാരണം മോദി വളര്‍ത്തുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണെന്ന രാഹുല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com