തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഒരുലക്ഷത്തിലേക്ക്

വ്യാഴാഴ്ച മാത്രം 4343 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു
തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഒരുലക്ഷത്തിലേക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റദിവസത്തെ റെക്കോര്‍ഡ് വര്‍ധന. വ്യാഴാഴ്ച മാത്രം 4343 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഒരുലക്ഷത്തോട് അടുക്കുന്നു.

ഇതുവരെ 1,321 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 98,932ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4,270 പേര്‍ തമിഴ്‌നാട്ടില്‍ തന്നെയുള്ളവരാണ്. ആറ് പേര്‍ വിദേശത്ത് നിന്നെത്തിയവരും 67 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രോഗമുക്തിയ നേടി ആശുപത്രിവിട്ടവര്‍ 56,021ആയി. ഇന്ന് 3,095 പേര്‍ ആശുപത്രി വിട്ടു. ചെന്നൈയില്‍ മാത്രം 2027 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ നഗരമായി ചെന്നൈ മാറി. ഏപ്രില്‍മെയ് മാസങ്ങളില്‍ മുംബൈ ആയിരുന്നു ഒരുദിവസം രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ ആയതോടെ മുംബൈയെ മറികടന്ന് ഡല്‍ഹി ഒന്നാമതെത്തി.

എന്നാല്‍ ജൂണ്‍ 30 ലെ കണക്കുപ്രകാരം മുംബൈയെയും ഡല്‍ഹിയെയും മറികടന്ന് രോഗവ്യാപനത്തില്‍ ചെന്നൈ ഒന്നാമതെത്തുകയായിരുന്നു. ജൂണ്‍ 30 ന് ചെന്നൈയില്‍ സ്ഥിരീകരിച്ചത് 2400 പുതിയ കോവിഡ് കേസുകളാണ്. ഡല്‍ഹിയിലാകട്ടെ സ്ഥിരീകരിച്ചത് 2200 കേസുകളും.

ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നതില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനത്തെത്തി ഇതോടെ ചെന്നൈ. അമേരിക്കയിലെ ലോസ് ആഞ്ചലസാണ് ചെന്നൈയ്ക്ക് മുമ്പില്‍ ഒന്നാമതെത്തിയത്. 3000 ഓളം പേര്‍ക്കാണ് ജൂണ്‍ 30 ന് ലോസ് ആഞ്ചലസില്‍ കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com