എടപ്പാളിൽ ആശ്വാസം ; 676 പേരുടെ ഫലം നെഗറ്റീവ് ;  പൊന്നാനിയിൽ ഇന്ന് മുതൽ ആന്‍റിജന്‍ ടെസ്റ്റുകൾ

എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവായി
എടപ്പാളിൽ ആശ്വാസം ; 676 പേരുടെ ഫലം നെഗറ്റീവ് ;  പൊന്നാനിയിൽ ഇന്ന് മുതൽ ആന്‍റിജന്‍ ടെസ്റ്റുകൾ

മലപ്പുറം: മലപ്പുറം എടപ്പാളിൽ നിന്നും ആശ്വാസവാർത്ത. എടപ്പാളിലെ രണ്ടു ആശുപത്രികളിലുമായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവായി. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇനി മൂന്നുപേരുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്.

കോവിഡ് വ്യാപന സാധ്യത നിലനിൽക്കുന്ന പൊന്നാനിയിൽ ആന്‍റിജന്‍ ടെസ്റ്റുകൾ ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ രേഖപ്പെടുത്തിയ മലപ്പുറം ജില്ലയിൽ സമ്പർക്കത്തിലൂടെ 3 പേർക്കാണ് രോഗബാധയുണ്ടായത്. ജില്ലയിൽ കണ്ടയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച താനൂർ നാഗസഭാ പരിധിയിലും കടുത്ത നിയന്ത്രണങ്ങൾ തുടരും.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പൊന്നാനി താലൂക്കിൽ ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട് . അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട് . റേഷൻ വിതരണത്തിനായി റേഷൻ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.  ജില്ലയിലിത് വരെ 607 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് . ഇതിൽ 254 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com