നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിക്കെത്തണം

നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിക്കെത്തണം

തിരുവനന്തപുരം: നിയമസഭയിലെ മുഴുവന്‍ ജീവനക്കാരും തിങ്കളാഴ്ച മുതല്‍ ജോലിക്ക് ഹാജരാകണം എന്ന് ഉത്തരവ്. ധന ബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ 50 ശതമാനം ജീവനക്കാരാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകേണ്ടത്. കണ്ടെയിന്‍മെന്റ്, ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് വരുന്നവരെ രേഖകള്‍ പരിശോധിച്ച ശേഷമേ കടത്തിവിടു.

അതേസമയം തലസ്ഥാന ജില്ലയില്‍ നാല് പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ചെമ്മരുത്തുംമുക്ക്, കുറവര ,വെന്യകോട്, കേരള തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിള എന്നീ പ്രദേശങ്ങളെയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ചേര്‍ത്തത്.

പൊലീസ് ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  നന്ദാവനം എ ആര്‍ ക്യാമ്പും സെക്രട്ടറിയേറ്റും കമ്മീഷണര്‍ ഓഫീസും അണുവിമുക്തമാക്കി. പൊലീസുകാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസുകാരന്റെ  പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 28 പേരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ പൊലീസ് വിന്യാസം കുറച്ചു. നഗരവാസികളും നഗരത്തിലേക്ക് വരുന്നവരും മടങ്ങുന്നവരും ബ്രേക്ക് ദ് ചെയിന്‍ ഡയറി നിര്‍ബന്ധമായും സൂക്ഷിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com