സംസ്ഥാനത്ത് ഇന്ന് 272പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 68പേര്‍ക്ക് രോഗം, ഏറ്റവും ഉയര്‍ന്ന കണക്ക്

സമ്പര്‍ക്കം വഴി ഇന്ന് 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
സംസ്ഥാനത്ത് ഇന്ന് 272പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം വഴി 68പേര്‍ക്ക് രോഗം, ഏറ്റവും ഉയര്‍ന്ന കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 272പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി ഇന്ന് 68പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 111പേര്‍രോഗമുക്തരായി. മലപ്പുറം 63, തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം 21,കണ്ണൂര്‍ 19, ആലപ്പുഴ 18, കോഴിക്കോട് 15, കാസര്‍കോട് 13, പത്തനംതിട്ട 12,കൊല്ലം 11,തൃശൂര്‍ 10,കോട്ടയം 3, വയനാട് 3,ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരില്‍ 38പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 157പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 സമ്പര്‍ക്ക രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

തിരുവനന്തപുരം 3, കൊല്ലം 6 പത്തനംതിട്ട 19,ആലപ്പുഴ 4, കോട്ടയം 1,ഇടുക്കി 1, എറണാകുളം 20,തൃശൂര്‍ 6,പാലക്കാട് 23, മലപ്പുറം 10,കോഴിക്കോട് 6
വയനാട് 3,കണ്ണൂര്‍ 9 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി ചേര്‍ത്തു. 169ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. 1,85,877പേരാണ് നിരീക്ഷണത്തിലുള്ളത്. 378 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3034 പേരാണ് ചികിത്സയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com