ആലപ്പുഴയില്‍ ഒരാഴ്ചത്തേക്ക് മത്സ്യബന്ധനത്തിനും വിപണനത്തിനും നിരോധനം; തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത 

സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ മത്സ്യബന്ധനം നിരോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ മത്സ്യബന്ധനം നിരോധിച്ചു. ജൂണ്‍ 16 വരെയുളള ഒരാഴ്ച കാലത്തേയ്ക്ക് ആലപ്പുഴ തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്തെ തീരദേശ മേഖലയായ പൂന്തുറയില്‍ സമ്പര്‍ക്കത്തിലൂടെ നിരവധിപ്പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡ് നടന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ആലപ്പുഴ തീരത്ത് മത്സ്യബന്ധനവും വിപണനും നിരോധിച്ചത്.

ആലപ്പുഴ ജില്ലയില്‍ ഇന്നലെ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ വിവിധ ആശുപത്രികളിലായി 208 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് കണ്ടെത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ജില്ലയില്‍ വര്‍ധിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവര്‍ത്തിച്ച് പറയുന്നത്. കായംകുളത്ത് വ്യാപാരിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ജില്ലയില്‍ ഭീതി പരത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com