കേരളം
ഡ്രൈവര്‍ക്ക് കോവിഡ്; പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ചീഫ് സെക്രട്ടറിയും
വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്. വേങ്ങോട് സ്വദേശിയായ 40കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചീഫ് സെക്രട്ടറിയെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
നാലാംതീയതി വരെ വേങ്ങോട് സ്വദേശി സെക്രട്ടറിയേറ്റില്‍ ജോലിക്ക് വന്നിരുന്നു. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ