'ആന്റിജെന്‍ ടെസ്റ്റ് വെറുതെ, ജലദോഷമുണ്ടെങ്കില്‍ പോലും പോസറ്റീവാകും'; യുഡിഎഫ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകരുത്‌
'ആന്റിജെന്‍ ടെസ്റ്റ് വെറുതെ, ജലദോഷമുണ്ടെങ്കില്‍ പോലും പോസറ്റീവാകും'; യുഡിഎഫ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ആസുരഭാവത്തോടേ അഴിഞ്ഞാടുന്ന സമയത്ത് കെട്ടുറപ്പോടെ പ്രതിരോധം ഉയര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പകരം ദുര്‍ബലപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോകരുത്. വികസിത രാജ്യങ്ങളെ അതിശയിപ്പ് മഹാമാരിയെ പിടിച്ചുകെട്ടിയ രാജ്യങ്ങളുണ്ട്്. അവ നാം സായത്തമാക്കണമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായയത് ക്യബ, വിയ്റ്റനാം, തായ്‌ലന്റ് എന്നിവായാണ്. സംസ്ഥാനവും ഈ മാതൃകയാണ് പിന്തുടര്‍ന്നത്.

അവരുട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇതുവരെ കേരളം ശരിയായ പാതയിലാണ് സഞ്ചരിച്ചതെന്ന് ബോധ്യപ്പെടും. ജനങ്ങള്‍ കാണിച്ച കരുതല്‍, സാമൂഹിക അച്ചടക്കം ഇവ നാം ശരിയായ രീതിയില്‍ പിന്തുടര്‍ന്നു. അതില്‍ പാളിച്ച വന്നാല്‍ നമ്മുടെ പ്രതിരോധ പ്രവര്‍ത്തനം നിഷ്ഫലമാകും.

ഈ ഘട്ടത്തില്‍ ജനങ്ങളുടെ പിന്തുണ സര്‍ക്കാരിന് ആവശ്യമുണ്ട്. അത്യന്തം ഗുരുതരമായ ഘട്ടത്തിലാണ് അപകടകരമായ പ്രവണതകള്‍ ഉണ്ടാകുന്നത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ  തകിടം മറിക്കും. ഇതിനായി ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും പിണറായി പറഞ്ഞു. യുഡിഎഫ് നേതാക്കളാണ് ഇത് അട്ടിമറിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത്. ആന്റിജന്‍ ടെസ്റ്റ്് വെറുതെയാണെന്നും ജലദോഷം ഉണ്ടെങ്കില്‍ പോസറ്റീവാകുമെന്ന് പരിശോധന കേന്ദ്രത്തില്‍ പോയാല്‍ പോസറ്റീവാകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രചരിപ്പിച്ചു. ഇതിന്റെ ഫലമായി സ്ത്രീകളടക്കമുള്ള നൂറ് പേര്‍ അടങ്ങുന്ന സംഘം തടിച്ചൂകൂടി. കാരക്കോണം മെഡിക്കല്‍ കോളജില്‍ കഴിയുന്ന തങ്ങളുടെ ബന്ധുക്കള്‍ക്ക് ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.

സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേര്‍ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാള്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 51 പേര്‍. സമ്പര്‍ക്കം വഴി 204 പേര്‍ക്കും രോഗം ബാധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com