കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

തില്ലങ്കേരി പുള്ളി പൊയില്‍ സ്വദേശി ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം ആണ് ഹായിലില്‍ മരിച്ചത്
കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളി കൂടി മരിച്ചു. തില്ലങ്കേരി പുള്ളി പൊയില്‍ സ്വദേശി ആറളം കളരിക്കാട് അനീസ് മന്‍സിലില്‍ കേളോത്ത് കാസിം ആണ് സൗദി അറേബ്യയിലെ ഹായിലില്‍ മരിച്ചത്. 52 വയസ്സായിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി ഹായില്‍ ജോലി ചെയ്തു വരികയാണ്.  കുടുംബസമേതം ഹായിലില്‍ ആണ് താമസം. സുഹറ മംഗലോടന്‍ ആണ് ഭാര്യ. രണ്ടുമക്കളുണ്ട്.

ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 311 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com