തീരദേശത്ത് ആശങ്ക ; കോവിഡ് വ്യാപനം ഇനിയും ഉയര്‍ന്നേക്കാമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തീരദേശത്ത് തന്നെ ഒരുക്കുന്ന നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പ്രായമായവരെ മാറ്റിപാര്‍പ്പിക്കുന്നത് അടക്കം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു
തീരദേശത്ത് ആശങ്ക ; കോവിഡ് വ്യാപനം ഇനിയും ഉയര്‍ന്നേക്കാമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം : തീരമേഖലയില്‍ കോവിഡ് വ്യാപനം ഇനിയും ഉയര്‍ന്നേക്കാമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. രോഗവ്യാപനം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. തീരദേശത്ത് തന്നെ ഒരുക്കുന്ന നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പ്രായമായവരെ മാറ്റിപാര്‍പ്പിക്കുന്നത് അടക്കം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

ചുമതലയുള്ള മന്ത്രിമാര്‍ ഓരോ പഞ്ചായത്തിലെയും ആളുകളെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം. രോഗികളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാം. തീരദേശത്തുനിന്നും ഒരാളെയും മാറ്റിക്കൊണ്ടുപോകാന്‍ കഴിയില്ല.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഫസ്റ്റ് ടൈം ട്രീറ്റ്‌മെന്റ് വേണ്ടവര്‍ക്ക് അവിടെ തന്നെ അതിനുള്ള സൗകര്യം ഒരുക്കുക. പ്രായമേറിയവര്‍ക്കുള്ള താമസസൗകര്യവും അവിടവിടെത്തന്നെ ഒരുക്കുകയാണ് വേണ്ടതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കോവിഡ് രോഗവ്യാപനം ഏറുന്നത് പരിഗണിച്ച് സംസ്ഥാനത്തെ തീരമേഖലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആലപ്പുഴ അടക്കം മിക്ക തീരപ്രദേശത്തും മീന്‍പിടുത്തവും മല്‍സ്യവില്‍പ്പനയും വിലക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com