ഇന്ന് തിരുവനന്തപുരത്ത് മാത്രം 246 പേര്‍ക്ക് കോവിഡ്, എറണാകുളത്ത് 115, ആലപ്പുഴ 57; ജില്ല തിരിച്ചുള്ള കണക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th July 2020 06:23 PM  |  

Last Updated: 17th July 2020 07:00 PM  |   A+A-   |  

covid-keralapolice

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 791 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 246 പേര്‍ക്കാണ് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 237 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്. രണ്ട് പേര്‍ മാത്രമാണ് വിദേശത്തുനിന്ന് എത്തിയത്. ജില്ലയില്‍ നാല് ആരോഗ്യപ്രവര്‍ത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.

എറണാകുളം ജില്ലയിലും ഇന്ന് രോഗികളുടെ എണ്ണം കൂടുതലാണ്. 115 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്. പത്തനംതിട്ടയില്‍ 87 പേര്‍ക്കും ആലപ്പുഴയില്‍ 57 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊല്ലം (47), കോട്ടയം (39), തശ്ശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ (32), പാലക്കാട് (31), വയനാട് (28), മലപ്പുറം (25), ഇടുക്കി (11), കണ്ണൂര്‍ (9) എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് കടന്ന സാഹചര്യമാണ് ഇവിടെയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.