കർക്കിടക വാവുബലിയിടാൻ ആളുകൾ കൂട്ടംകൂടുരുത്; ചടങ്ങുകൾ വീട്ടിൽ നടത്താൻ ഡിജിപിയുടെ നിർദ്ദേശം

കർക്കിടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
കർക്കിടക വാവുബലിയിടാൻ ആളുകൾ കൂട്ടംകൂടുരുത്; ചടങ്ങുകൾ വീട്ടിൽ നടത്താൻ ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ കർക്കിടക വാവുബലിക്ക് നിയന്ത്രണവുമായി പൊലീസ്. ഈ വർഷത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടംകൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വീടുകളിൽ തന്നെ ചടങ്ങുകൾ നടത്തണമെന്നാണ് നിർദേശം.‌

നിയന്ത്രണങ്ങൾ പൊതുജനങ്ങളെയും ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാതരം മത ചടങ്ങുകളും ജൂലായ് 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com