പുറത്തുപോകുന്നവര്‍ വീട്ടിലും മാസ്‌ക് ധരിക്കണം; ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്.
പുറത്തുപോകുന്നവര്‍ വീട്ടിലും മാസ്‌ക് ധരിക്കണം; ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വീട്ടില്‍ നിന്ന് പുറത്തുപോകുന്നവര്‍ തിരികെയെത്തിയാലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന വന്നാല്‍ ലക്ഷണമില്ലാത്തവരും ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതുമായവര്‍ക്ക് വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാമെന്ന് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നു.' മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത് രണ്ട് പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയി. ാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ഈ സാഹചര്യത്തില്‍ എടുക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് ചികിത്സ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സ കേന്ദ്രം നടത്താനുള്ള അനുമതിയും നല്‍കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com