റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു

കാർത്തികപ്പള്ളി – കായംകുളം റോഡിൽ ചിങ്ങോലി അമ്പാടി മുക്കിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം
റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു

ആലപ്പുഴ :  റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിനെ കുത്തിക്കൊന്നു. ചിങ്ങോലി നെടിയത്ത് ജയറാമാ (31)ണ് മരിച്ചത്. കെട്ടിട നിർമാണ ത്തൊഴിലാളിയാണ്. കാർത്തികപ്പള്ളി – കായംകുളം റോഡിൽ ചിങ്ങോലി അമ്പാടി മുക്കിനു സമീപം രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

രണ്ടംഗ അക്രമിസംഘം ജയറാമിനെ കുത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇടതു കാലിനാണു കുത്തേറ്റത്. രക്തം വാർന്നു അര മണിക്കൂറോളം സംഭവ സ്ഥലത്ത് കിടന്നു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അംഗം ബിനുരാജ് ഓട്ടോറിക്ഷയിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ജയറാം അവിവാഹിതനാണ് . പ്രതികളെ കരീലക്കുളങ്ങര പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ആക്രമണ കാരണം വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com