സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; കോട്ടയത്ത് ചികില്‍സയിലിരിക്കെ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് ഇന്നലെ മരിച്ചത്
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി ; കോട്ടയത്ത് ചികില്‍സയിലിരിക്കെ മരിച്ചയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ച ഇടുക്കി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 

ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ (75) ആണ് ഇന്നലെ മരിച്ചത്. ഇയാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ഇന്നലെ വൈകിയാണ് ലഭിച്ചത്. 

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. കഴിഞ്ഞദിവസം എറണാകുളം സ്വദേശി ഇ കെ ഹാരിസ്, ഇടുക്കി സ്വദേശി തങ്കരാജ് എന്നിവര്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com