സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 267 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ആശങ്ക

6.55 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്‍കിയിരുന്നവരാണ്.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 267 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; ആശങ്ക


തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ആശങ്ക വര്‍ദ്ധിക്കുന്നു. ജൂലൈ 20 വരെ 267 ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

6.55 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്‍കിയിരുന്നവരാണ്. 41 ശതമാനം പേര്‍ നേരിട്ട് ശുശ്രൂഷ നല്‍കിയവരും 22 ശതമാനം പേര്‍ ഇന്‍ഡയറക്റ്റ് പേഷ്യന്റ് കെയര്‍ നല്‍കിയവരും ആണ്. 23.2 ശതമാനം പേര്‍ ഫീല്‍ഡ് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ്. 63 നഴ്‌സുമാര്‍ക്കും 47 ഡോക്ടര്‍മാര്‍ക്കുമാണ് ഇതുവരെ രോഗം പിടിപെട്ടത്.

ഇന്ത്യയിലെ മൊത്തം സ്ഥിതിവിശേഷം വിലയിരുത്തുമ്പോള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ നമുക്കായി എന്നു മനസ്സിലാക്കാന്‍ സാധിക്കും. ഇതിനകം നൂറില്‍പരം ഡോക്ടര്‍മാര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടയുകയുണ്ടായി. കേരളം ഒരുക്കിയ സുരക്ഷയും സൗകര്യങ്ങളും നല്‍കിയ പിന്തുണയും നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ അത്തരമൊരു സാഹചര്യത്തിലേയ്ക്ക് വീഴാതെ കാത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇപ്പോള്‍ രോഗങ്ങള്‍ കൂടിയ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് രൂപം നല്‍കി. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍, മരണം എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ സംസ്ഥാന അതിര്‍ത്തി കടന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ ആവശ്യം വ്യക്തമാക്കി ഇജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മാസ്‌ക് ധരിക്കാത്ത 5095 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 7 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com