കെ മുരളീധരന് കോവിഡ് ഇല്ല ; പരിശോധനാ ഫലം നെ​ഗറ്റീവ്

കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്
കെ മുരളീധരന് കോവിഡ് ഇല്ല ; പരിശോധനാ ഫലം നെ​ഗറ്റീവ്

കോഴിക്കോട് : കെ മുരളീധരൻ എംപിക്ക് കോവിഡ് ഇല്ല. മുരളീധരന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ് ആണ്. കോവിഡ് ബാധിച്ച ഡോക്ടറുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. മുരളീധരൻ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിക്കുകയായിരുന്നു. 

കോഴിക്കോട് ചെക്യാടുള്ള ഡോക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഇദ്ദേഹം. സ്വന്തം വിവാഹചടങ്ങുകൾക്കിടെയാണ് ഡോക്ടർക്ക് കോവിഡ് പിടിപെട്ടതെന്നാണ് വിലയിരുത്തൽ. എന്നാൽ വിവാഹ ചടങ്ങിൽ താൻ പങ്കെടുത്തില്ലെന്ന് കെ മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

വിവാഹത്തിന് തലേന്നാണ് താൻ ഡോക്ടറെ ആശംസ അറിയിക്കാൻ പോയത്. തന്റെ മണ്ഡലത്തിൽപ്പെടുന്ന ഒരാളെന്ന നിലയ്ക്കാണ് അവിടെ പോയത്. ഡോക്ടർക്ക് വിവാഹചടങ്ങുകൾക്കിടെയാണ് രോ​ഗം പകർന്നത്. ഡോക്ടർക്ക് രോ​ഗം പകരാനിടയായ ആളെ തനിക്ക് അറിയുക പോലുമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വ്യാജപ്രചാരണം നടക്കുകയാണെന്നും മുരളീധരൻ ആരോപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com