നൂറ് കിലോയിലധികം സ്വർണം സാം​ഗ്ലിയിൽ എത്തിച്ചു; നിർണായക മൊഴി

നൂറ് കിലോയിലധികം സ്വർണം സാം​ഗ്ലിയിൽ എത്തിച്ചു; നിർണായക മൊഴി
നൂറ് കിലോയിലധികം സ്വർണം സാം​ഗ്ലിയിൽ എത്തിച്ചു; നിർണായക മൊഴി

കൊച്ചി: സ്വർണക്കടത്ത് കേസിൽ നൂറ് കിലോയിലധികം സ്വർണം കൊണ്ടുപോയത് മഹാരാഷ്ട്രയിലെ സാംഗ്ലിയിലേക്കെന്ന് കണ്ടെത്തി. സ്വപ്‌നയും കൂട്ടാളികളും നയതന്ത്ര ചാനൽ വഴി കൊണ്ടുവരുന്ന സ്വർണത്തിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ സ്വർണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നൽകിയിട്ടുണ്ട്. 

കള്ളക്കടത്തിലൂടെ വരുന്ന സ്വർണം ആഭരണമാക്കി മാറ്റുന്ന പ്രധാന കേന്ദ്രമാണ് സാം​ഗ്ലി. റമീസ് നേരത്തെ കടത്തിയ സ്വർണവും കോലാപ്പൂരിനും പുനെയ്ക്കും മധ്യേയുള്ള സാം​ഗ്ലിയിലേക്കാണ് കൊണ്ടുപോയത്. 

എന്നാൽ സാംഗ്ലിയിലേക്ക് പോകാൻ കോവിഡ് ഭീഷണി കസ്റ്റംസിന് തടസമാകുകയാണ്. സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങി റമീസിനൊപ്പം ചോദ്യം ചെയ്യുന്നതോടെ കള്ളക്കടത്തിനെക്കുറിച്ച് പൂർണ വിവരം പുറത്ത് വരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.

കസ്റ്റഡിയിലുള്ള റമീസിൽ നിന്ന് നിർണായക വിവരങ്ങളാണ് കസ്റ്റംസിന് ലഭിക്കുന്നത്. റമീസിനെ ചോദ്യം ചെയ്തതോടെയാണ് സ്വർണം വാങ്ങിയ പതിനഞ്ചോളം പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അതേസമയം തനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നാണ് റമീസ് പറയുന്നത്. സ്വപ്‌നയും സന്ദീപും നടത്തുന്ന പാർട്ടികളിൽ ശിവശങ്കറിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തലും റമീസ് നിഷേധിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com