മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരില്‍ ഏഴുപേര്‍ക്ക് കോവിഡ് ; 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ ; വയനാട് തവിഞ്ഞാലില്‍ ആശങ്ക

പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കല്‍പ്പറ്റ : വയനാട് തവിഞ്ഞാലില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്ക. മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങളുണ്ട്. ഇതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. 

ഈ മാസം 19 ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ഇയാള്‍ മരിച്ചത്. പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. 

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. ഇതോടെ ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാകും. തവിഞ്ഞാല്‍ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com