മകനോടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

മകനോടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണു; അമ്മയ്ക്ക് ദാരുണാന്ത്യം
മകനോടിച്ച ബൈക്കിൽ നിന്ന് തെറിച്ചു വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അമ്മ തെറിച്ചു വീണ് മരിച്ചു. കിളിമാനൂർ പാപ്പാല അലവക്കോട്‌ ശ്രീനിലയത്തിൽ (മേലതിൽ പുത്തൻവീട്ടിൽ) പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ ലില്ലികുമാരി (മോളി 56) ആണ് മരിച്ചത്. 

ഞായറാഴ്ച വൈകീട്ട് അഞ്ചിന് തൊളിക്കുഴിയിലായിരുന്നു അപകടം. കടയ്ക്കൽ കൊല്ലായിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ലില്ലികുമാരിയും മകനും. റോഡിലെ ഹമ്പ് മറികടക്കുമ്പോൾ ലില്ലികുമാരി ബൈക്കിൽ നിന്നു തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലില്ലികുമാരിയെ കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാമനപുരം സിഎച്ച്സിയിലെ ജീവനക്കാരിയാണ്. മക്കൾ: സൂര്യ, സൂരജ്. മരുമക്കൾ: ഷാജി, മാളവിക. കിളിമാനൂർ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com