ജില്ലയ്ക്ക് പുറത്തേക്കും ബസ് സര്‍വീസ് ; പകുതി സീറ്റില്‍ യാത്രക്കാര്‍, നിരക്കില്‍ 50 ശതമാനം വര്‍ധന

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തും. ഇതിന് ശേഷമാകും തീരുമാനമെടുക്കുക
ജില്ലയ്ക്ക് പുറത്തേക്കും ബസ് സര്‍വീസ് ; പകുതി സീറ്റില്‍ യാത്രക്കാര്‍, നിരക്കില്‍ 50 ശതമാനം വര്‍ധന

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചതായാണ് സൂചന. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ഈ തീരുമാനംം.

ഇതനുസരിച്ച് ജൂണ്‍ എട്ടുമുതല്‍ ജില്ലകള്‍ക്ക് പുറത്തേക്ക് കൂടി ബസ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. സാമൂഹിക അകലം ഉറപ്പാക്കുക ലക്ഷ്യമിട്ട് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്.

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി മുഖ്യമന്ത്രി കൂടിയാലോചന നടത്തും. ഇതിന് ശേഷമാകും തീരുമാനമെടുക്കുക. ചൊവ്വാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഉന്നതതലയോഗത്തില്‍ ഉണ്ടായിട്ടുള്ള ധാരണ. മാളുകളിലെ പകുതി കടകള്‍ തുറക്കുക എന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.

ഹോട്ടലുകള്‍ തുറക്കുന്ന കാര്യവും യോഗത്തിന്‍രെ പരിഗണനയ്ക്ക് വന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തു ഭക്ഷണം വിളമ്പണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹോട്ടലുകളില്‍ പകുതി സീറ്റുകളിലേക്കുള്ള ആളെ മാത്രം ഒരു സമയം പ്രവേശിപ്പിക്കണമെന്ന വ്യവസ്ഥ വന്നേക്കുമെന്നാണ് സൂചന. വൈകീട്ട് നടക്കുന്ന അവലോകനയോഗത്തിന് ശേഷമാകും ഇളവുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com