അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24.6 കോടി രൂപ മലയാളിക്ക്;   മടക്കം കോടിപതിയായി കോഴിക്കോട്ടേക്ക്

കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യദേവതയുടെ കടാക്ഷം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24.6 കോടി രൂപ മലയാളിക്ക്;   മടക്കം കോടിപതിയായി കോഴിക്കോട്ടേക്ക്


അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24.6 കോടി രൂപ മലയാളിക്ക്. അജ്മാനിലെ അല്‍ഹുദ ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന കോഴിക്കോട് ചാത്തമംഗലം സ്വദേശി അസ്സൈന്‍ മുഴിപ്പുറത്താണ് കോടതിപതിയായത്. 27 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യദേവതയുടെ കടാക്ഷം.

ഇത് നാലാം തവണയാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനം ലഭിച്ച കാര്യം ഭാര്യയെ വിളിച്ചറിയിച്ചെങ്കിലും വിശ്വസിച്ചില്ലെന്ന് ഷരീഫ് പറയുന്നു. വയനാട്ടില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന മക്കളായ സന ഫാത്തിമ അസ്സൈന്‍, എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുന്ന അലാ ഫാത്തിമ അസ്സൈന്‍ എന്നിവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് പ്രഥമ പരിഗണന. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കും. ശേഷിച്ച തുക കൊണ്ട് നാട്ടില്‍ സ്വന്തമായൊരു ബിസിനസ് തുടങ്ങാനാണ് പരിപാടിയെന്ന് അസ്സൈന്‍ പറഞ്ഞു.

20ാം വയസില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കാരാനായാണ് അബുദാബിയില്‍ എത്തിയത്. പിന്നീട് ലൈസന്‍സെടുത്ത് െ്രെഡവറായി ജോലി മാറി. ഇപ്പോള്‍ ജോലി  ചെയ്യുന്ന ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി. ആകെയുള്ള ഏഴു സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നാലും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. സമ്മാനം നേടിയ മറ്റു ഇന്ത്യക്കാര്‍: ശ്രീഹര്‍ഷ പ്രഭാകര്‍ (100,000 ദിര്‍ഹം), ഷജീന്ദ്ര ദാസ് (60,000 ദിര്‍ഹം), ഗോകുല്‍ദേവ് വാസുദേവന്‍ (50,000 ദിര്‍ഹം). രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com