പളളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ ആകില്ലെന്ന് നാട്ടുകാര്‍; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം വൈകി

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍.
പളളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ ആകില്ലെന്ന് നാട്ടുകാര്‍; കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം വൈകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍. മലമുകളില്‍ പളളി സെമിത്തേരിയില്‍ സംസ്‌കരിക്കാനുളള നീക്കമാണ് നാട്ടുകാര്‍ തടഞ്ഞത്. വൈദികന്റെ ഇടവകയിലോ മറ്റ് ഇടങ്ങളിലോ സംസ്‌കരിക്കാതെ ഇവിടെ കൊണ്ടുവന്നതിലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

ഇന്നലെയാണ് ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വൈദികന്‍ ഫാ. കെ ജി വര്‍ഗീസ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കാന്‍ നഗരസഭയും ആരോഗ്യവിഭാഗവും തീരുമാനിക്കുകയായിരുന്നു. ആദ്യം നാലാഞ്ചിറയിലുളള പളളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് ആലോചിച്ചത്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ കഴിയില്ല എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ മലമുകളിലെ പളളി സെമിത്തേരിയില്‍ ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ച് കുഴിയെടുക്കുന്നത് അടക്കമുളള നടപടികള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. വൈദികന്റെ ഇടവകയിലോ മറ്റ് സ്ഥലങ്ങളിലോ സംസ്‌കാരം നടത്താതെ ജനങ്ങള്‍ തിങ്ങിപ്പാര്‍്ക്കുന്ന പ്രദേശം തെരഞ്ഞെടുത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. കോവിഡ് ഒഴിച്ചുളള മറ്റു കാരണങ്ങളാല്‍ മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഒരു വിരോധവുമില്ല. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കോവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com