പാലക്കാട് 148, കണ്ണൂര്‍ 118, തിരുവനന്തപുരം 61....; ജില്ല തിരിച്ചുളള കോവിഡ് കണക്കുകള്‍

ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 832 ആയി ഉയര്‍ന്നു
പാലക്കാട് 148, കണ്ണൂര്‍ 118, തിരുവനന്തപുരം 61....; ജില്ല തിരിച്ചുളള കോവിഡ് കണക്കുകള്‍

തിരുവനന്തപുരം: ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 832 ആയി ഉയര്‍ന്നു. പാലക്കാടും കണ്ണൂരും തന്നെയാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ ഉളള ജില്ലകള്‍. പാലക്കാട് 148 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. കണ്ണൂരില്‍ ഇത് 118 ആണ്. പാലക്കാട് അഞ്ചുപേര്‍ക്കും കണ്ണൂരില്‍ രണ്ടുപേര്‍ക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്.

മലപ്പുറം, കാസര്‍കോട് ജില്ലകളാണ് തൊട്ടുപിന്നില്‍. യഥാക്രമം 90, 86 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്ന ഈ രണ്ടു ജില്ലകളിലെ രോഗികളുടെ കണക്ക്. തിരുവനന്തപുരത്ത് 61 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് ഏറ്റവുമധികം  കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 14 പേര്‍ക്കാണ് ജില്ലയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.

കൊല്ലം, 44, പത്തനംതിട്ട 29, ആലപ്പുഴ 55, കോട്ടയം 24, ഇടുക്കി 17 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലുളള കണക്കുകള്‍. എറണാകുളത്ത് 40 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. തൃശൂരില്‍ ഇത് 57 ആണ്. വയനാട്ടിലാണ് ഏറ്റവും കുറവ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നത്. 13 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് പോസറ്റീവായവരില്‍ 53 പേര്‍ വിദേശത്തുനിന്നുവന്നവരാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

രോഗമുക്തി നേടിയവരില്‍ തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂര്‍ 1, കോഴിക്കോട് 5, കണ്ണൂര്‍ 2, കാസര്‍കോട് 4, ആലപ്പുഴ 1, എന്നിങ്ങനെയാണ് കണക്ക്. പോസിറ്റീവായവരില്‍ തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍കോട് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com