ഇന്നും ശക്തമായ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇന്നും ശക്തമായ മഴയ്ക്കു സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യബന്ധനത്തിനു കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.  അടുത്തയാഴ്ച ബംഗാൾ ഉൾക്കടലിൽ 'ഗതി' എന്ന പുതിയ ചുഴലി രൂപം കൊള്ളാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com