തിരുവനന്തപുരം ജില്ലയിലെ ആദ്യ മൊബൈൽ ടെസ്റ്റിങ് യൂണിറ്റ് ഫ്ലാ​ഗ് ഓഫ് ചെയ്തു; പ്രാഥമിക പരിഗണന കണ്ടെയിൻമെന്റ് സോണുകൾക്ക്

ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്ലാ​ഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കലക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു
തിരുവനന്തപുരം ജില്ലയിലെ ആദ്യ മൊബൈൽ ടെസ്റ്റിങ് യൂണിറ്റ് ഫ്ലാ​ഗ് ഓഫ് ചെയ്തു; പ്രാഥമിക പരിഗണന കണ്ടെയിൻമെന്റ് സോണുകൾക്ക്

തിരുവനന്തപുരം: ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിങ് യൂണിറ്റിന്റെ ഫ്ലാ​ഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കലക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. സ്രവം ശേഖരിക്കുന്നതിനും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ വാഹനത്തിലുണ്ട്. മൂന്ന് ആരോഗ്യപ്രവർത്തകരാണ് വാഹനത്തിലുണ്ടാവുക. 

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കലക്ടർ പറഞ്ഞു. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലാണ് ആദ്യ ഘട്ടത്തിൽ വാഹനമെത്തി പരിശോധന നടത്തുക. വരും ദിവസങ്ങളിൽ ഒരുവാഹനം കൂടി യൂണിറ്റിന്റെ ഭാഗമാകുമെന്നും കലക്ടർ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com